മല്ലപ്പള്ളി : വെള്ളിയാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലും കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൻനാശം. പലയിടങ്ങളിലും വൈദ്യുതിലൈനിൽ മരം വീണതിനാൽ വൈദ്യുതിബന്ധം നഷ്ടപ്പെട്ടു. ചുങ്കപ്പാറ – ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ സി.എം.എസ് എൽ പി സ്കൂളിന് സമീപം വൈദ്യുതി ലൈനിൽ ആഞ്ഞിലിമരത്തിന്റെ ശിഖിരങ്ങൾ ഒടിഞ്ഞ് വിണു. സമീപത്ത് നിരവധി പ്ലാവും തേക്കും കടപുഴകി വീണതായാണ് റിപ്പോർട്ട്. ആലപ്രക്കാട് പുല്ലാനിപ്പാറയിലും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. മഠത്തും മുറി ഇഞ്ചിയാനിക്കുഴി റോഡിൽ മരം വീണ് ഏറെ നേരംഗതാഗതം തടസ്സപ്പെട്ടു. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
മല്ലപ്പള്ളിയിൽ കാറ്റിലും മഴയിലും വൻനാശം
RECENT NEWS
Advertisment