ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം : എംവി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം. കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്ന് എംവി ജയരാജൻ പറഞ്ഞു.  ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന രാഷ്ടീയമാണ് ആർഎസ്എസ് വളർത്തുന്നത്. ഈ രാഷ്ട്രീയത്തെ ചെറുക്കാൻ ന്യൂനപക്ഷങ്ങളെ വർഗീയമായും തീവ്രവാദപരമായും സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്യുന്നത്.

ഇരു വർഗീയ തീവ്രവാദ സംഘടനകളും പരസ്പരം വളർത്താനാണ് പരിശ്രമിക്കുന്നത്. അന്യോന്യം വളർത്തുന്ന ഒന്നായി വർഗീയത മാറുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ രണ്ട് വർഗീയ ശക്തികൾക്കെതിരായി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ജനങ്ങളെ അണിനിരത്തുന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും ഒരുമിച്ച് നിൽക്കണം. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ വർഗീയ ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണം’- എം.വി ജയരാജൻ പറഞ്ഞു.  25-ാം തിയതി 14 കേന്ദ്രങ്ങളിലും 26-ാം തിയതി 4 കേന്ദ്രങ്ങളിലുമാണ് റാലി. എല്ലാ റാലികളും 5 മണിക്കാണ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...