ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു ; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പുളിയന്മലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പരാക്രമം. പുളിയൻ മല സ്വദേശിയായ ഇളം പുരയിടത്തിൽ വിനോദിന്റെ വീട്ടിലെത്തിയ തൊഴിലാളി വീടിൻറെ ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു. അക്രമം നടത്തിയയാളെ നാട്ടുകാർ ചേർന്ന് പിടികൂടി വണ്ടൻമേട് പോലീസിന് കൈമാറി. പുലർച്ചെ മൂന്ന് മണിയോടെയാണ് പുളിയൻമലയിലെ വിനോദിന്റെ വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയെത്തിയത്. തുടർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ വീടിൻറെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണ‍ർന്ന വീട്ടുകാർ ലൈറ്റ് ഇട്ടശേഷം സിസിടിവി പരിശോധിച്ചു. മുറ്റത്ത് ആരോ നിൽക്കുന്ന് കണ്ടത് ലൈറ്റിട്ടതോടെ കയ്യിലിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.

തുടർന്ന് ജനാലയ്ക്ക് സമീപം ഇരുന്ന ടി വി, ലാപ്ടോപ്പ് എന്നിവ കുത്തി മറിച്ചിട്ടു. കതക് കമ്പിപ്പാര ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചു. ഇതോടെ വിനോദ് സമീപവാസികളെ ഫോൺ ചെയ്ത് വിവരമറിയിച്ചു. തൊഴിലാളി കൂടുതൽ അക്രമാസക്തനായതോടെ പ്രാണരക്ഷാർത്ഥം വീട്ടുകാർ ജനലിലൂടെ ഇയാളുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു. ഇതോടെ ഇയാൾ കമ്പിപ്പാര ഉപേക്ഷിച്ചു. ഓടിയെത്തിയ സമീപവാസികൾ ഇയാളെ പിടികൂടി. തുടർന്ന് വണ്ടൻമോട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...