വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു: രാഷ്ട്രപതി ദ്രൗപദി മുർമു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അധ്യാപക ദിനത്തിൽ (സെപ്റ്റംബർ 5, 2025) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു.

വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...