Monday, May 5, 2025 11:39 pm

ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് നൂതന തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള. മാറിയകാലഘട്ടത്തില്‍ തൊഴില്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നൂതന നൈപുണ്യപരിശീലന പദ്ധതികളാണ് ഐ.സി.ടി. അക്കാദമി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്ക് തിരുവനന്തപുരം ടെക്‌നോപാര്‍പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി.എ.കെ.-യുടെ ഓഫീസിൽ ആരംഭിക്കുന്ന ബാച്ചുകളിൽ പഠിക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടാതെ ഇന്‍ഫോപാര്‍ക്ക് കൊരട്ടിയിൽ പ്രവർത്തിക്കുന്ന ഐ.സി.ടി.എ.കെയുടെ പ്രാദേശിക ഓഫീസില്‍ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (.NET) എന്ന പ്രോഗ്രാമും ലഭ്യമാണ്.

എല്ലാ കോഴ്‌സുകളും ഓണ്‍ലൈനായും പഠിക്കാം. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ആറു മാസവും ഓഫ്‌ലൈന്‍ പഠനത്തിന് മൂന്നു മാസവുമാണ് ദൈര്‍ഘ്യം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര ഐടി കമ്പനികളില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. എന്‍ജിനീയറിങ്-സയന്‍സ്, എന്‍ജിനീയറിങ് വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ, ബിരുദധാരികള്‍, അല്ലെങ്കിൽ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്, 2024 സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ഐ.ടി. രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കും കരിയര്‍ മാറ്റത്തിനൊരുങ്ങുന്ന വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ക്യാഷ്ബ്യാക്കിനും അര്‍ഹതയുണ്ട്. കൂടാതെ പഠനത്തോടൊപ്പം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട മറ്റു കോഴ്‌സുകള്‍ പഠിക്കുന്നതിനായി ലിങ്ക്ഡ്ഇന്‍ ലേണിങ് അല്ലെങ്കില്‍ അണ്‍സ്‌റ്റോപ് പ്ലീമിയം പ്ലാറ്റ്‌ഫോം ആക്‌സസും സൗജന്യമായി ലഭിക്കും. നൂറു ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ഐ.സി.ടി. അക്കാദമി ഓഫ് കേരള വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ictkerala.org/registration, +91 75 940 51437 / 0471 2700 811.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

0
പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക്...

വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

0
തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ വാര്‍ഷിക...

വേടൻ എന്ന കലാകാരനെ കുലവും ജാതിയും പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെ കെ പി എം എസ്...

0
പത്തനംതിട്ട : സമൂഹമാധ്യമത്തിൽ കൂടി വേടൻ എന്ന കലാകാരനെ ജാതിയുടെ പേരിൽ...

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...