കൊ​ക്കോ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക്ക് തി​രി​ച്ച​ടി​യാ​യി കൊ​ക്കോ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : കൊ​ക്കോ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക്ക് തി​രി​ച്ച​ടി​യാ​യി കൊ​ക്കോ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ഉ​ണ​ങ്ങി​യ കൊ​ക്കോ അ​രി​ക്ക് കി​ലോ​ക്ക്​ 1000-1200 രൂ​പ​വ​രെ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ 200-250 രൂ​പ​ക്ക് ക​ച്ച​വ​ടം ന​ട​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ. ഒ​രു​ഘ​ട്ട​ത്തി​ൽ പ​ച്ച​ക്കു​രു​വി​ന് ല​ഭി​ച്ച വി​ല മാ​ത്ര​മേ ഇ​പ്പോ​ൾ ഉ​ണ​ക്ക​ക്ക്​ ല​ഭി​ക്കു​ന്നു​ള്ളു. അ​തേ​സ​മ​യം കൊ​ക്കോ​ക്ക് ഈ ​മ​ഴ​ക്കാ​ലം മോ​ശം സ​മ​യ​മാ​ണെ​ന്നും ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ഉ​ണ​ങ്ങി​യ കൊ​ക്കോ​അ​രി​പോ​ലും നി​റ​മി​ല്ലാ​ത്ത​താണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഹൈ​റേ​ഞ്ച് മ​ണ്ണി​ലെ ഒ​ന്നാം ത​രം കൊ​ക്കോ കു​രു​വി​നു​പോ​ലും 250-350 രൂ​പ​യാ​ണ് കൃ​ഷി​ക്കാ​ര​ന് ല​ഭി​ക്കു​ന്ന​തെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് കൊ​ക്കോ അ​രി​ക്ക് മോ​ഹ​വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത്. കി​ലോ​ക്ക്​ 800 മു​ത​ൽ 1000 രൂ​പ​വ​രെ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ല കു​റ​ഞ്ഞു.

വി​ല ഉ​യ​രു​ന്ന​തു​ക​ണ്ട് നി​ര​വ​ധി പേ​രാ​ണ് റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് വീ​ണ്ടും കൊ​ക്കോ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. 1000 വ​രെ​യു​ള്ള​ത് സ്ഥി​രം വി​ല​യാ​വി​ല്ലെ​ന്ന് മി​ക്ക​വ​ർ​ക്കും അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും കി​ലോ വി​ല 400ൽ ​താ​ഴി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ അ​തെ​ല്ലാം ഇ​പ്പോ​ൾ കൂ​പ്പു​കു​ത്തി മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. റ​ബ​ർ വി​പ​ണി ഉ​ണ​ർ​ന്ന​പ്പോ​ൾ കൊ​ക്കോ​വി​ല തീ​ർ​ത്തും കൂ​പ്പു​കു​ത്തി​യ​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക കു​ടം​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​ണ് ഇ​ല്ലാ​താ​യ​ത്. മ​ല​യ​ണ്ണാ​നും അ​ണ്ണാ​നും കാ​ട്ടു​പ​ക്ഷി​ക​ളു​മെ​ല്ലാം പാ​ക​മാ​കു​ന്ന​തി​നു മു​മ്പ്​ വ​ൻ​തോ​തി​ലാ​ണ് കൊ​ക്കോ​വി​ള ന​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യ​ണ്ണാ​നും കു​ര​ങ്ങും കാ​യ്ക​ൾ അ​പ്പാ​ടെ പ​റി​ച്ചു​കൊ​ണ്ടു​പോ​യി ന​ശി​പ്പി​ക്കും. കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ലെ വ​ലി​യ ചാ​ഞ്ചാ​ട്ടം മൂ​ലം ജീ​വ​നോ​പാ​ദി​ക്ക് ഏ​തു​ത​രം കൃ​ഷി​യെ ആ​ശ്ര​യി​ക്കു​മെ​ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗം വ​രു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​ർ. കു​രു​മു​ള​കും കാ​പ്പി​യും അ​ട​ക്ക​യും തീ​ർ​ത്തും താ​ഴ്ന്നു​പോ​കാ​ത്ത വി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ൾ കൊ​ക്കോ​വി​ല അ​ഞ്ചി​ലൊ​ന്നാ​യി കു​റ​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കൊ​ക്കോ ക​ർ​ഷ​ക​രു​ടെ ദുഃ​ഖം. കൊ​ക്കോ​ക്ക് സ്ഥി​ര​വി​ല ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ലോ ക​ർ​ഷ​ക സം​ഘ​ട​ന​ത​ല​ത്തി​ലോ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...