നോയിഡ : യുപിയിൽ കൊലക്കേസ് സാക്ഷി വെടിയേറ്റു മരിച്ചു. നോയിഡയിലാണ് 60 വയസ്സുകാരനായ ഇരട്ട കൊലക്കേസിലെ സാക്ഷിയായ പ്രേം സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഒരാൾ ലോക്കൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊലക്കേസ് സാക്ഷി വെടിയേറ്റു മരിച്ചു
RECENT NEWS
Advertisment