കോന്നി : എലിമുള്ളുംപ്ലാക്കലിലെ ജനവാസമേഖലയിൽ ചെന്നായ ഇറങ്ങിയതായി അഭ്യൂഹം. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ചെന്നായയെ കണ്ടതായി പറയുന്നത്. തൊട്ടടുത്ത വീടിന് സമീപത്ത്കൂടി ഇറങ്ങി വന്ന ചെന്നായ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്നതിന് സമീപത്ത് കൂടി കടന്ന് പോവുകയായിരുന്നു. ആദ്യ കാഴ്ച്ചയിൽ തെരുവ് നായയാണെന്ന് വിചാരിച്ചുവെങ്കിലും പിന്നീട് ഇത് ചെന്നായ ആണെന്ന് മനസ്സിലായെന്ന് തൊഴിലാളികൾ പറയുന്നു. ഇവർ നോക്കി നിൽക്കെ ഇത് ഓടി മറയുകയും ചെയ്തു. സാധരണയായി കൂട്ടമായി നടക്കുന്ന ചെന്നായകൾ ഒരിക്കലും ഒറ്റപ്പെട്ട് നടക്കാറില്ലെന്നും വനത്തിനുള്ളിൽ മാത്രം കാണപ്പെടുന്ന ചെന്നായ നാട്ടിലെത്തിയത് എങ്ങനെ എന്നത് കൗതുകം ഉണർത്തുന്നതായും നാട്ടുകാർ പറയുന്നു.
കോന്നി – എലിമുള്ളുംപ്ലാക്കലിൽ ചെന്നായയെ കണ്ടെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍
RECENT NEWS
Advertisment