ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചു ; ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയുമായി ബെംഗളൂരു സ്വദേശിയായ യുവതി. ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ആണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നും തിരിച്ചുവരുന്ന വഴിയാണ് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ ബെംഗളൂരു പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പാഴ്സൽ നൽകാനായി വീട്ടിലെത്തിയ ഡെലിവറി ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയെന്നും താൻ വിസ്സമ്മതിച്ചപ്പോൾ അതിക്രമിച്ചു കയറിയെന്നും യുവതി പറയുന്നു. താൻ പലതവണ മാന്യമായി നിരസിക്കുകയും അപരിചിതരെ ഫ്ലാറ്റിനുള്ളിൽ കയറ്റില്ലെന്ന് വ്യക്തമായി പറയുകയും ചെയ്തു.

ഇതൊരു അടിയന്തര സാഹചര്യമായതുകൊണ്ട് തൊട്ടടുത്തുള്ള പുരുഷന്മാരായ അയൽക്കാരോട് ചോദിക്കാനും നിർദേശിച്ചു. എന്നാൽ താൻ പറഞ്ഞത് അവഗണിച്ച അയാൾ ചെരുപ്പ് ഊരിമാറ്റി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് യുവതി പറയുന്നു. ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങൾ തൻ്റെ നേർക്ക് കാട്ടിയെന്നും യുവതി പറയുന്നു. സ്വന്തം വീട്ടിൽ വെച്ച് കടുത്ത ഞെട്ടലും അപമാനവും സുരക്ഷിതത്വമില്ലായ്മയും തോന്നി. ഒരു സ്ത്രീ വേണ്ട എന്ന് പറഞ്ഞാൽ അത് അവസാനിക്കേണ്ടതായിരുന്നു. ഒരാളുടെ അതിരുകളെ അവഗണിക്കാനോ ബലമായി അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാനോ ആർക്കും ഒരവകാശവുമില്ലെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...