വസ്തു നൽകാമെന്ന കരാർ രജിസ്ട്രേഷൻ നടത്തി 30 ലക്ഷം കൈപ്പറ്റി ഭൂമി മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വസ്തു നൽകാമെന്ന കരാർ രജിസ്ട്രേഷൻ നടത്തി 30 ലക്ഷം കൈപ്പറ്റിയിട്ട് ഭൂമി മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. ചുള്ളിമാനൂർ കരിങ്കട ബൈത്തുൽ നൂറുൽ ഷൈല ബീഗം ( 51) ആണ് തട്ടിപ്പ് നടത്തിയതിന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സബ് ട്രഷറിക്ക് സമീപമുളള 20.5 സെന്‍റ് സ്ഥലവും വീടും ബാലരാമപുരം സ്വദേശി സക്കീർ ഹുസൈനിൽ നിന്നും എഗ്രിമെന്‍റ് എഴുതി രജിസേട്രഷനും നടത്തിയ ശേഷമാണ് മറ്റൊരാൾക്ക് രഹസ്യമായി വിൽക്കാൻ ശ്രമിച്ചത്. മറ്റൊരു സ്ത്രീയെയും ഉപയോഗിച്ചാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ് സക്കീർ ഹുസൈൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല. തുടർന്ന് സക്കീർ ഹുസൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇവർക്കെതിരെ ഉണ്ടെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...