മീററ്റ്: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെർച്ചന്റ് നേവി ഓഫിസർ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ മുസ്‌കാൻ റസ്‌തോഗി തന്റെ കാമുകൻ സാഹിൽ ശുക്ലയ്‌ക്കൊപ്പം ഹോളി ആഘോഷിച്ചുവെന്ന് പോലീസ് പറഞ്ഞു. മുഖം നിറം പൂശിയ നിലയിൽ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മുസ്‌കാനും സാഹിലും തമ്മിലുള്ള വീഡിയോയാണ് പുറത്തുവന്നത്.
പുറമെ, സാഹിലിനൊപ്പം മുസ്‌കാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നു. ഫെബ്രുവരി 24 നാണ് ലണ്ടനിൽ നിന്ന് സൗരഭ് ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ മീററ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, ഭാര്യയും കാമുകനും രജ്പുത്തിന് മയക്കുമരുന്ന് നൽകി ബോധരഹിതനാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സൂക്ഷിച്ച് സിമന്റിട്ട് മൂടി. മാർച്ച് 4 ന് നടന്ന കുറ്റകൃത്യം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.