ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഹോളി ആഘോഷിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെർച്ചന്റ് നേവി ഓഫിസർ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ മുസ്‌കാൻ റസ്‌തോഗി തന്റെ കാമുകൻ സാഹിൽ ശുക്ലയ്‌ക്കൊപ്പം ഹോളി ആഘോഷിച്ചുവെന്ന് പോലീസ് പറഞ്ഞു. മുഖം നിറം പൂശിയ നിലയിൽ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മുസ്‌കാനും സാഹിലും തമ്മിലുള്ള വീഡിയോയാണ് പുറത്തുവന്നത്.

പുറമെ, സാഹിലിനൊപ്പം മുസ്‌കാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നു.  ഫെബ്രുവരി 24 നാണ് ലണ്ടനിൽ നിന്ന് സൗരഭ് ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ മീററ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, ഭാര്യയും കാമുകനും രജ്പുത്തിന് മയക്കുമരുന്ന് നൽകി ബോധരഹിതനാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സൂക്ഷിച്ച് സിമന്റിട്ട് മൂടി. മാർച്ച് 4 ന് നടന്ന കുറ്റകൃത്യം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...