ഭര്‍ത്താവ് ‘കുരങ്ങ്’ എന്ന് വിളിച്ച് കളിയാക്കിയതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഭര്‍ത്താവ് ‘കുരങ്ങ്’ എന്ന് വിളിച്ച് കളിയാക്കിയതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തനു സിങ് എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് കളിയാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗ ഇന്ദിരാനഗറിലെ വീട്ടിലാണ് തനു സിങ്ങും ഭര്‍ത്താവ് രാഹുല്‍ ശ്രീവാസ്തവയും താമസിച്ചിരുന്നത്. സീതാപൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകീട്ടാണ് ഇരുവരും സ്വന്തം വീട്ടിലെത്തിയതെന്ന് തനുവിന്റെ സഹോദരി അഞ്ജലി പറഞ്ഞു.

വീട്ടില്‍ ഇവര്‍ സംസാരിച്ചിരിക്കെ രാഹുല്‍ തനുവിനെ ‘കുരങ്ങ്’ എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു. ഇതോടെ, ഭര്‍ത്താവിനോട് പിണങ്ങിയ യുവതി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു. ഓട്ടോഡ്രൈവറായ രാഹുല്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ തനു മുറിക്കകത്ത് തന്നെയായിരുന്നു. സഹോദരി അഞ്ജലി ജനാലയിലൂടെ നോക്കിയപ്പോള്‍ തനുവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഇതോടെ അഞ്ജലി നിലവിളിച്ചു. രാഹുലും അയല്‍ക്കാരും ഓടിയെത്തി. ഉടന്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...