Tuesday, July 8, 2025 12:56 pm

വ​നി​താ ക​ണ്ട​ക്ട​റു​ടെ പ​ണ​വും മൊ​ബൈലും മോഷ്ടിച്ചു ; പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​റു​ടെ പ​ണ​വും മൊ​ബൈ​ല്‍​ഫോ​ൺ, തി​രി​ച്ച​യ​റി​യ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടു​ന്ന പേ​ഴ്സ് ബ​സി​ല്‍ നി​ന്നും മോഷ്ടിച്ച പ്ര​തി പി​ടി​യി​ല്‍. പ​ര​വൂ​ര്‍ പൂ​ക്കു​ളം സു​നാ​മി ഫ്ലാ​റ്റി​ല്‍ സു​രേ​ഷി(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​ഞ്ച​ല്‍ പോ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രിയിൽ അ​ഞ്ച​ല്‍ ഗോ​കു​ലം ട​വ​റി​നു സ​മീ​പം വ​ച്ചാ​ണ് സംഭവം. ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലെ വ​നി​താ ക​ണ്ട​ക്ട​റു​ടെ പേ​ഴ്സും പ​ണ​വും ഫോ​ണും അ​ട​ക്കം ബ​സി​നു​ള്ളി​ല്‍ നി​ന്നും സു​രേ​ഷ് ക​വ​ര്‍​ച്ച ചെ​യ്യുകയായിരുന്നു. തു​ട​ര്‍​ന്ന്, ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പിടിയിലായ സു​രേ​ഷി​ല്‍ നി​ന്നും ക​വ​ര്‍​ച്ച ചെ​യ്ത 28000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍​ഫോ​ണ്‍ വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയിട്ടുണ്ട്. പ​ണം ചെ​ല​വ​ഴി​ച്ച സു​രേ​ഷ് പേ​ഴ്സും രേ​ഖ​ക​ളും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ര്‍, എ​എ​സ്ഐ അ​ജി​ത്ത് ലാ​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌ ചെ​ട്ടി​യാ​ര്‍, ബി​നു വ​ര്‍​ഗീ​സ്‌ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ദീ​പു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

0
പഴകുളം : ബേപ്പൂർ സുൽത്താനായി മലയാള സാഹിത്യ ലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന...

കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഐ.വി.ദാസ് അനുസ്മരണം നടത്തി

0
അങ്ങാടിക്കൽ തെക്ക് : കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെയും സഹൃദയ കലാകായിക...

കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഗേറ്റ് കീപ്പർക്ക് സസ്പെൻഷൻ

0
സെമ്മൻകുപ്പം: കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ...

കടപ്രയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ വനപാലകരെത്തി പിടികൂടി

0
തിരുവല്ല : കടപ്രയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ (കാട്ടുപൂച്ച)...