പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുത്തേക്കും ; മുതിർന്ന ഐപിഎസുകാരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ ഉടൻ തിരഞ്ഞെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് 8 മുതിർന്ന ഐപിഎസകാരുടെ പട്ടിക പൊതു ഭരണ വകുപ്പ് കേന്ദ്രസർക്കാറിന് കൈമാറി. നിലവിലുള്ള പോലീസ് മേധാവി അനിൽ കാന്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തുള്ള അഞ്ചും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നും ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

നിതിൻ അഗർവാൾ, കെ. പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ടി.കെ വിനോദ് കുമാർ, സഞ്ജീബ് കുമാർ പട്ജോഷി, യോഗേഷ് ഗുപ്ത, ഹരിനാഥ് മിശ്ര, രാവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ. യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിൽ ഒന്നിന്റെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി മൂന്നംഗ അന്തിമ പാനൽ തയ്യാറാക്കിയതിനു ശേഷം അവ സർക്കാറിന് കൈമാറുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....

സൗദി – തുർക്കി – പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ ; ചരിത്രപരമായ ആദ്യ...

0
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ...

വിമാനവും, ഹെലികോപ്ടറും വാങ്ങാൻ വിമാനക്കമ്പനിക്ക്‌ ടിഎംസി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി ;...

0
ന്യൂഡൽഹി : എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ...

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...