Tuesday, June 25, 2024 12:43 pm

ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ മരണം ; ആശുപത്രിക്കെതിരെ പരാതി നല്‍കി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: മംഗളൂരുവിലെ ആശുപത്രിയില്‍ മലയാളി യുവതി മരണപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ശസ്ത്രക്രിയയിലെ ഗുരുതര പിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ പുതിയകണ്ടം സ്വദേശിനി ഇ. അംബികയാണ്(40) മരണപ്പെട്ടത്.

ഈ മാസം അഞ്ചാം തീയതി ആണ് ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് അംബിക വിധേയായത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ സമയത്ത് ചെറുകുടലിനേറ്റ മുറിവും തുടര്‍ന്നുണ്ടായ അണുബാധയും ആണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ പരാതി. താക്കോല്‍ ദ്വാര ശസ്ത്രക്രിയ്ക്ക് ശേഷം ശ്വാസ തടസം ഉണ്ടാകുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തു. സ്‌കാനിംഗ് വിധേയമാക്കിയതോടെ വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡയാലിസിസ് വേണമെന്നും അറിയിക്കുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും യുവതി മരണപ്പെട്ടു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിപണിയിൽ മികച്ച വിൽപ്പനയുമായി ടൊയോട്ട ഫോർച്യൂണർ

0
എസ്‌യുവി സെഗ്‌മെൻ്റിൽ നിരവധി വിഭാഗങ്ങളുണ്ട്. അതിൽ ഏറ്റവും ഉയർന്ന വിഭാഗം ഫുൾ...

റാന്നി ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ചു

0
റാന്നി : ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് 33...

ആനയടി – കൂടൽ റോഡിന് നടുവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു

0
പഴകുളം :  ആനയടി - കൂടൽ റോഡിന് നടുവിലെ കുഴി അപകട...

ഏ​ജ​ന്റു​മാ​ർ പി​ഴി​യു​ന്ന ഇ​ട​പാ​ടി​ന് ഒടുവിൽ അ​റു​തി​വ​രു​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

0
കോ​ഴി​ക്കോ​ട്: മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഡ്രൈ​വി​ങ് ലൈ​സ​ൻ​സും ആ​ർ.​സി​യും കി​ട്ടാ​ത്ത​വ​രെ ഏ​ജ​ന്റു​മാ​ർ പി​ഴി​യു​ന്ന...