Wednesday, February 19, 2025 3:40 am

പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണം ; തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഹൈദരബാദ് പോലീസ്. ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പോലീസ് നോട്ടീസില്‍ പറയുന്നു. അല്ലു അർജുൻ എത്തുമെന്ന് പോലീസിനെ തീയറ്റര്‍ അധികൃതര്‍ അറിയിച്ചില്ല. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാർക്കിങ്ങിനു ക്രമീകരണം ഉണ്ടായില്ല. അനധികൃതമായി ഫ്ളക്സുകൾ സ്ഥാപിച്ച് ട്രാഫിക്കിന് അടക്കം തടസ്സം ഉണ്ടാക്കി. അല്ലു അര്‍ജുന്‍റെ അടക്കം സ്വകാര്യ സുരക്ഷാ ജീവനക്കാർ പൊതുഗതാഗതം തടസ്സപ്പെടുത്തി എന്നതടക്കം പല വീഴ്ചകളും ചൂണ്ടികാട്ടിയാണ് നോട്ടീസ്.

10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നാണ് പോലീസ് പറയുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവകലാശാലയിൽ ജോബ് ഫെയർ 20ന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ്...

ജില്ലയിൽ ജലദുരുപയോഗം കണ്ടെത്താന്‍ പരിശോധന

0
പത്തനംതിട്ട : ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലദുരുപയോഗം തടയുന്നതിന് ജലഅതോറിറ്റി നടപടി...

കോന്നി മുരിങ്ങമംഗലം ആനകുത്തി വട്ടമണ്‍ സി എഫ് ആര്‍ ഡി കോളേജ് റോഡില്‍ ഗതാഗതം...

0
പത്തനംതിട്ട : കോന്നി മുരിങ്ങമംഗലം ആനകുത്തി വട്ടമണ്‍ സി എഫ് ആര്‍...

ഉപതിരഞ്ഞെടുപ്പ് : ജില്ലയിൽ പരിശീലനം നല്‍കി

0
പത്തനംതിട്ട : ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക്...