ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ; പ്രമുഖ നേതാക്കൾ വോട്ടെടുപ്പിൽ വിട്ടു നിന്നതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ പ്രമുഖ നേതാക്കളായ നിതിൻ ഗഡ്കരി ഉൾപ്പെടെ വിട്ടു നിന്നതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഗഡ്കരി അടക്കം 20 ബിജെപി എംപിമാരാണ് ലോക്സഭയിലെ വോട്ടെടുപ്പിന് എത്താതിരുന്നത്. ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്‍ററി സമിതിയെ ശൈത്യകാല സമ്മേളനം തീരും മുമ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. 467 എംപിമാരാണ് ഇന്നലെ ആകെ പാർലമെന്റിൽ ഉണ്ടായിരുന്നത്. അതിൽ 260 ന് അടുത്ത് എംപിമാർ ബില്ലിനെ പിന്തുണച്ചു. ബില്ല് പാസാകുന്നതിന് പര്യാപ്തമായ സംഖ്യ ഉണ്ടാവില്ല എന്നതാണ് ബിജെപിയുടെ നിലവിലെ പ്രതിസന്ധി. നിർണായകമായ ബില്ല് അവതരിപ്പിച്ച ഇന്നലെ ബിജെപിയുടെ 20 എംപിമാർ സഭയിൽ എത്തിയിരുന്നില്ല. കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരാണ് വിട്ടുനിന്നത്. നിതിൻ ​ഗഡ്കരി, ജ്യോതി രാദിത്യ സിന്ധ്യ, ചന്ദനു താക്കൂർ, ജ​ഗദാംബിക പാൽ, ബിവൈ രാഘവേന്ദ്ര, വിജയ് ബാഘേൽ, ഉദയരാജ് ബോൺസ്ലെ, ജ​ഗന്നാഥ് സർക്കാർ, ജയൻ കുമാർ റോയ്, വി സോമണ്ണ, ചിന്താമണി മഹാരാജ് തുടങ്ങിയ പ്രമുഖരാണ് പങ്കെടുക്കാതിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു...

ഖമനയിയുടെ സംസ്കാരം ഇന്ന് ; ഒളിവിൽ തുടർന്ന് മകൻ മുജ്തബ

0
നജാഫ്/ടെഹ്റാൻ : മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം...