പ്രവാസി സമൂഹത്തോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന കരുതലിന് നന്ദി – ഒഐസിസി പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

മനാമ : ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റി ബഹ്‌റൈന്റെ 53-ാമത് നാഷണൽ ഡേ ആഘോഷിച്ചു. പ്രവാസി സമൂഹത്തിനോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന സ്നേഹത്തിനും കരുതലിനും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിയ്ക്കും പ്രവാസി സമൂഹം ഒന്നിച്ച് രാജ്യത്തിന്റെ പിന്നിൽ അണിനിരക്കണം. ലോകരാജ്യങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റിയ സാഹചര്യമാണ് ബഹ്‌റൈനില്‍ ഉള്ളത്. ഇതിന് കാരണം ഇവിടുത്തെ ജനങ്ങളുടെ സഹിഷ്ണുതയും മറ്റുള്ളവരെ കരുതാൻ ഉള്ള വലിയ കാഴ്ചപ്പാടിന്റെയും പ്രതിഫലനം ആണെന്നും ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഐസിസി ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഒഐസിസി ദേശീയ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.സ്, ജീസൺ ജോർജ്, ദേശീയ കമ്മറ്റി ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ, ജില്ലാ ഭാരവാഹികളായ എബ്രഹാം ജോർജ്, കോശി ഐപ്പ്, ബ്രൈറ്റ് രാജൻ, ശോഭ സജി, അനു തോമസ്സ് ജോൺ, സി ജി തോമസ്സ്, ഷാജി ഡാനി, റോബിൻ ജോർജ്, പി.ജെ ഈപ്പൻ, ബിനു ചാക്കോ, ബിനു മാമ്മൻ, ബിബിൻ മാടത്തേത്ത്, റെജി ചെറിയാൻ, സജി മത്തായി, സ്റ്റാൻലി എബ്രഹാം, ഷാജി തോമസ് തിരുവല്ല, സിജു. കെ ചെറിയാൻ, ഷിബു ബഷീർ, അനീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....