ബെംഗളൂരുവിൽ പോലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ പോലീസ് ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡി ജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തിയെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നു. നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറഞ്ഞു.

തെളിവായി വാട്സാപ്പ് ചാറ്റുകളും പുറത്തുവിട്ടു. ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. വീട്, ബ്യൂട്ടി പാർലർ എന്നീ വാഗ്ദാനങ്ങളും ഇൻസ്പെക്ടർ സുനിൽ യുവതിക്ക് മുന്നിൽ വച്ചു. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. വിവാഹം ചെയ്യുമെന്നായിരുന്നു സുനിലിന്റെ വാഗ്ദാനമെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ ഐജിക്കും ഡിജിപിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. സംഭവത്തോട് ഇൻസ്പെക്ടർ സുനിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...