ജയന്റ് വീലിൽ കറങ്ങുന്നതിനിടെ മുടി യന്ത്രഭാഗത്തിൽ കുരുങ്ങിയതിനെ തുടർന്ന് 25കാരിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ജയന്റ് വീലിൽ കറങ്ങുന്നതിനിടെ മുടി യന്ത്രഭാഗത്തിൽ കുരുങ്ങിയതിനെ തുടർന്ന് 25കാരിക്ക് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ മഹാഗാവ് താലൂക്കിൽ ‘തൻഹ പോള’ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് ഞെട്ടിക്കുന്ന അപകടം. ഫുൾസാവംഗി സ്വദേശിനിയായ ബാലി മരോട്ടി തലിക്കോട്ടെയാണ് അപകടത്തിൽപ്പെട്ടത്. മറ്റ് സന്ദർശകർക്കൊപ്പം ജയന്റ് വീലിൽ കയറിയതായിരുന്നു ബാലി. ജയന്റ് വീൽ വേഗത്തിൽ കറങ്ങുന്നതിനിടെ സീറ്റിന് പിന്നിലെ കറങ്ങുന്ന ബെയറിംഗിൽ യുവതിയുടെ മുടി കുരുങ്ങുകയായിരുന്നു. മുടി ശക്തമായി വലിഞ്ഞതോടെ ബാലി വേദനയിൽ നിലവിളിച്ചു. ഇതിനിടെ ശിരോചർമ്മത്തിനും ഗുരുതരമായി പരിക്കേറ്റു.

രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടതോടെ മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുനിൽ അംബുരെയുടെയും പോലീസ് കോൺസ്റ്റബിൾ സുഹാസ് കായ്ട്ടെയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ് വീൽ അടിയന്തരമായി നിർത്തി. തുടർന്ന് യുവതിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദിന മേളയിൽ സമീപ ഗ്രാമങ്ങളിൽനിന്ന് നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരം എ.പി. ഉസ്താദുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി ; നിർണ്ണായക ചർച്ചകൾക്കായി നാളെ...

0
മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഏറെ...

കോഴിക്കോട് മർക്കസ് സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; സമസ്ത നേതാക്കളുമായി ചർച്ച നടത്തി

0
മലപ്പുറം: ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍...

മൂന്ന് വർഷങ്ങൾക്കുള്ളിൽ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും...

0
ന്യൂഡല്‍ഹി: 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത...

ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കുന്നംകുളം പോലീസ്

0
തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച...