ബംഗളൂരു: ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് ഓടുന്ന റാപ്പിഡോ മോട്ടോര്‍ സൈക്കിളില്‍ നിന്നും എടുത്തുചാടി യുവതി. ഏപ്രില്‍ 21-ന് ബംഗളൂരുവിലാണ് സംഭവം. രാത്രി ബൈക്ക് ടാക്സിയില്‍ പോകുന്നതിനിടെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് യുവതി ചാടി രക്ഷപ്പെട്ടത്. യുവതി ബൈക്കില്‍ നിന്നും എടുത്തു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ ദീപകിനെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഏപ്രില്‍ 21 ന് ബെംഗളൂരുവില്‍ വച്ച് ഇന്ദിരാനഗറിലേക്ക് യുവതി ബൈക്ക് ബുക്ക് ചെയ്തപ്പോള്‍ ഒടിപി പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയുടെ ഫോണ്‍ എടുത്തു. തുടര്‍ന്ന് തെറ്റായ ദിശയിലേക്ക് യുവതിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്ന് ചാടി രക്ഷപ്പെടേണ്ടി വന്നതായി യുവതി പോലീസിനോട് പറഞ്ഞു.