എംഎൽഎ ഫണ്ടിൽ നിന്നും റോഡുകൾക്കും പാലങ്ങൾക്കുമായി 2.60 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി റോഡുകൾക്കും പാലങ്ങൾക്കുമായി 2.60 കോടി രൂപ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽ അറിയിച്ചു. മലയാലപ്പുഴ പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന ചെറുവാള ചിറത്തിട്ട പാലം നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപയും കൊക്കത്തോട് അള്ളുങ്കൽ പാലം നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും കലഞ്ഞൂർ പാടം- വിക്ടറി ജംഗ്ഷൻ- പാറക്കടവ് പാലം നിർമ്മിക്കുന്നതിനായി 25 ലക്ഷം രൂപയും കൈരളിപുരം പേഴുംകാട് റോഡിൽ ആഞ്ഞിമൂട്ടിൽ പടി കലുങ്കിന് 20 ലക്ഷം രൂപയും അനുവദിച്ചു.

മൈലപ്ര കണ്ണനാംകുഴി മേൽപ്പത്തൂർ റോഡ് നിർമ്മാണത്തിന് 30 ലക്ഷം രൂപയും
കോന്നി ചെങ്ങറ പഴയ പോസ്റ്റ് ഓഫീസ് പടി റോഡിന് 20 ലക്ഷം രൂപയും
മൈലപ്ര വട്ടാംകുഴി പേഴുംകാട് റോഡ് 10 ലക്ഷം രൂപയും കോന്നി അടുകാട് ഭുവനേശ്വരി ക്ഷേത്രം റോഡിന് 10 ലക്ഷം രൂപയും കലഞ്ഞൂർ അഞ്ചുമുക്ക് വാകപ്പാറ റോഡിന് 25 ലക്ഷം രൂപയും പ്രമാടം കമുകിനാംകുഴി വിലങ്ങുപാറ റോഡിന് പത്തുലക്ഷം രൂപയും ചിറ്റാർ മീൻകുഴി വടക്കേക്കര റോഡിന് 10 ലക്ഷം രൂപയും
അരുവാപ്പുലം ശ്രീമംഗലത്ത് പടി പന്തളത്ത് പടി റോഡിന് 10 ലക്ഷം രൂപയും
അനുവദിച്ചു.

കോന്നി താലൂക്ക് ആശുപത്രിയിൽ എംഎൽഎ ഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്നതിനായി പുതിയതായി റോഡും സംരക്ഷണഭിത്തിയും നിർമ്മിക്കുവാൻ 50 ലക്ഷം രൂപയും അനുവദിച്ചു.
പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർദ്ദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; മേൽനോട്ട ചുമതല തിരുവനന്തപുരം...

0
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ, അന്വേഷണത്തിന്റെ...

ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ...

തൃശൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളിൽ ഒരാൾ...

0
തൃശൂർ: തൃശൂർ ആളൂരില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ...

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് വെളിച്ചമില്ല ; ദുരിതത്തിലായി യാത്രക്കാര്‍

0
പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് രാത്രിയില്‍ വെളിച്ചമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബസുകള്‍...