പന്തളം നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

 പന്തളം : കേരള സർക്കാർ കെട്ടിട നികുതിയും പെർമിറ്റ് ഫീസും യാതൊരു തത്വദീക്ഷയുമില്ലാതെ വർദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഒരു കൂരവെയ്ക്കണമെങ്കിൽ മുൻപ് ഉണ്ടായിരുന്നതിൻ്റെ അഞ്ഞൂറിരട്ടിയായി നികുതിയും മറ്റും വർദ്ധിപ്പിച്ചിരിക്കുന്നത് മൂലം കാണുന്നത് സംസ്ഥാനം അഴിഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും വിളനിലമായി മാറിയിരിക്കുന്നു. ‘സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ എ.ഐ ക്യാമറ സ്ഥാപിച്ചതിലൂടെ കോടികൾ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.

സാധാരണക്കാർക്ക് ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പന്തളം നഗരസഭയിൽ കഴിഞ്ഞ രണ്ടര വർഷമായി ഭരണം നടത്തുന്ന ബി.ജെ.പി. ഭരണ സമിതി സമസ്ത മേഖലയിലും പരാജയപ്പെട്ടിരിക്കുന്നു. ‘ചട്ടവും നിയമവും പാലിക്കാതെ പ്രവർത്തിക്കുന്ന ഏക നഗരസഭയാണ് പന്തളത്തേത്. നിയമവും ചട്ടവും പാലിക്കാതെ പ്രവർത്തിക്കുന്നതിൻ്റെ പേരിലും അഴിമതിയുടെ പേരിലും ഗവൺമെൻ്റിലും ഓംബുഡ്സ്മാനിലും ഹൈക്കോടതിയിലും പരാതി നിലനിൽക്കുകയാണ്.

മൂന്ന് പദ്ധതികൾ നടപ്പിലായെങ്കിലും സർക്കാർ നൽകിയ പദ്ധതി പണത്തിൻ്റെ പകുതി പോലും ചിലവഴിച്ചിട്ടില്ല. പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ 2022 ജൂൺ മുതൽ ജോലി ചെയ്തതിൻ്റെ വേതനം നാളിതുവരെയായും നൽകാൻ ഭരണ സമിതിക്കായിട്ടില്ല. സംസ്ഥാന സർക്കാർ‌ അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നികുതിയും പെർമിറ്റ് ഫീസ്സും പിൻവലിക്കണമെന്നും അഴിമതിയും കെടുകാര്യസ്ഥതയും തമ്മിലടിയും മൂലം ഭരണ സ്തംഭനം നേരിടുന്ന നഗരസഭാ ഭരണ സമിതി ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ രാജിവെയ്ക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ പറഞ്ഞു.

ധർണ്ണ പരിപാടിയിൽ യു.ഡി.എഫ് നഗരസഭാ ചെയർമാൻ എ നൗഷാദ് റാവുത്തർ അധ്യക്ഷത വഹിച്ചു. മുസ്ലീ ലീഗ് ജില്ലാ കമ്മിറ്റി അംഗം നിസ്താർ ‘ആർ എസ്.പി ജില്ലാ സെക്രട്ടറിയേറ്റംഗം എൻ.സോമരാജൻ, ഡി.സിസി സെക്രട്ടറി ബി.നരേന്ദ്രനാഥ്, മുൻ ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദിപ്, യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മഞ്ജു വിശ്വനാഥ്, കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു രത്ന മണി സുരേന്ദ്രൻ, മണ്ഡലം പ്രസിഡണ്ടുമാരായ പന്തളം വാഹിദ്, വേണുകുമാരൻ നായർ, മനോജ് കുരമ്പാല, മുസ്ലീo ലീഗ് മണ്ഡലം പ്രസിഡൻ്റ് മാലിക് സെക്രട്ടറി റഹിം, ബ്ലോക്ക് കോൺ ഭാരവാഹികളായ ജി.അനിൽകുമാർ, ബിജു മങ്ങാരം, മാത്യൂസ് ‘ഡെന്നിസ് ജോർജ്, മഹിളാ കോൺഗ്രസ്സ് നേതാക്കളായ ആനി ജോൺ, രമ ആർ കുറുപ്പ്, കെ.എൻ.രാജൻ, സോളമൻ, കോശി കെ.മാത്യു, വി.എം അലക്സാണ്ടർ, പി.പി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കലഞ്ഞൂർ സ്വദേശിയായ മധ്യവയസ്കയെ കാണ്മാനില്ല

0
കലഞ്ഞൂര്‍: കലഞ്ഞൂർ സ്വദേശിയായ മധ്യവയസ്കയെ കാണ്മാനില്ല. കലഞ്ഞൂർ അരുൺ വിലാസം വീട്ടില്‍...

ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകിയില്ല : ചാലക്കുടി ധനകേന്ദ്ര കറീസ് ആന്റ് ലോൺസ്...

0
തൃശ്ശൂര്‍ : മതിയായ ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

ജാർഖണ്ഡിലെ പല ജില്ലകളിലായി 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടത് 11 പേർ

0
ജാര്‍ഖണ്ഡ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിലുടനീളം ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകളും...

പന്തളത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു ; നിരവധി...

0
പന്തളം: വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക്...