വിജയപുര: നിഡഗുണ്ടി താലൂക്കിലെ ബെനാൽ ഗ്രാമത്തിന് സമീപം അൽമാട്ടി ഇടതുകര കനാലിലേക്ക് നാല് മക്കളെ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാല് കുട്ടികളും മുങ്ങി മരിച്ചപ്പോൾ, യുവതിയെ നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ സുഖം പ്രാപിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. കോൽഹാർ താലൂക്കിലെ തെൽഗി ഗ്രാമത്തിൽ താമസിക്കുന്ന ഭാഗ്യ എന്ന യുവതിയാണ് തന്റെ മക്കളായ തനു നിഗരാജ് ഭജൻത്രി (5), രക്ഷാ നിംഗരാജ് ഭജൻത്രി (3), ഹസൻ നിംഗരാജ് ഭജൻത്രി, ഹുസൈൻ നിംഗരാജ് ഭജൻത്രി (13 മാസം) എന്നിവരെ കനാലിൽ എറിഞ്ഞു കൊലപെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെൽഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. ലിംഗരാജ് പറയുന്നതനുസരിച്ച്, സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാര്യ ഭാഗ്യ കുടുംബവുമായി വഴക്കിട്ടിരുന്നുവെന്നും തിങ്കളാഴ്ച തങ്ങൾ തമ്മിൽ തർക്കമുണ്ടായെന്നും സ്വത്തുക്കൾ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിൻ്റെ ഇരുചക്രവാഹനത്തിലെ പെട്രോൾ തീർന്നതിനെ തുടർന്ന് ഇന്ധനമെടുക്കാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ ആരോ കനാലിൽ ചാടിയതായി നാട്ടുകാരിൽ ചിലർ പറഞ്ഞു, തുടർന്നാണ് താൻ സംഭവം അറിയുന്നതെന്നും ഇയാൾ പറഞ്ഞു.