Saturday, March 29, 2025 4:00 pm

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബഹ്റൈനിലെത്തിച്ച് യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കി ; പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

For full experience, Download our mobile application:
Get it on Google Play

മനാമ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാണ് സ​ലൂ​ണി​ലെ മ​സാ​ജ് തെ​റാ​പ്പി​സ്റ്റെ​ന്ന ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയെ പ്രതികൾ ബഹ്റൈനിലെത്തിക്കു​ന്ന​ത്. പിന്നീട് യു​വ​തി​യു​ടെ സ്വകാര്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഘം അവരെ ഭീഷണിപ്പെടുത്തി ലൈം​ഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ഇതിനുപുറമേ ​പ്രതികൾ യുവതിയെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെയ്തു. തന്റെ കയ്യിൽ നിന്ന് പാ​സ്പോ​ർ​ട്ടും മ​റ്റു​രേ​ഖ​ക​ളും പ്രതികൾ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നുവെന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു

ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് കു​റ്റ​ക്കാ​രെന്ന് ക​ണ്ടെ​ത്തി ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​ന് പു​റ​മെ പ്രതികളിലോ​രോ​രു​ത്ത​രും 2000 ദി​നാ​ർ വീ​തം പി​ഴ​യും യു​വ​തി​യെ നാ​ട്ടി​ലേക്ക് തിരിച്ചയക്കാനുള്ള ചെ​ല​വും വ​ഹി​ക്ക​ണമെന്നും കോടതി ഉത്തരവിട്ടു. ശി​ക്ഷാ കാലാവധി പൂർത്തിയായ ​ശേഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​താ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ചെ​യ്ത കു​റ്റം. ഉ​പ​ഭോ​ക്താ​ക്ക​ളാ​യി മ​റ്റു​ള്ള​വ​രെ എ​ത്തി​ച്ചുവെന്നതാണ് മൂ​ന്നാം പ്ര​തി ചെയ്ത കുറ്റം. ര​ണ്ട് മാ​സ​ത്തോ​ളം പീ​ഡ​ന​മ​നു​ഭ​വി​ച്ച ‍യു​വ​തി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പ്രതികളുടെ അടുക്കൽ നിന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും പോലീ​സി​ന്റെ സഹായം തേടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശ പ്രവര്‍ത്തകരോടുള്ള കേന്ദ്ര സർക്കാർ നിലപാടിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

0
തിരുവനന്തപുരം: ആശ പ്രവര്‍ത്തകരോടുള്ള കേന്ദ്രനിലപാടിനെ വിമര്‍ശിച്ച് എ ഐ സി സി...

എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: എമ്പുരാൻ സിനിമ റിലീസ് ആയതിനു ശേഷം സംഘപരിവാർ കോർണറുകളിൽ നിന്ന്...

കുളത്തൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടിന് കൊടിയേറും

0
കുളത്തൂർ : കുളത്തൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടിന് വൈകിട്ട് 5.45നും...

മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ ഫോമുകളിൽ രാത്രിയാത്രക്കാർക്ക് സുരക്ഷിതത്വമില്ലെന്ന് പരാതി

0
മാവേലിക്കര : മൂന്നുവശവും തുറന്നുകിടക്കുന്ന മാവേലിക്കര റെയിൽവേ സ്റ്റേഷൻ...