ഉറങ്ങിക്കിടന്ന ഭർത്താവിന് നേരെ ആസിഡ് ആക്രമണം ; യുവതിക്ക് ജീവപര്യന്തം തടവും കനത്ത പിഴയും

For full experience, Download our mobile application:
Get it on Google Play

സംഭാല്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ മുഖം വികൃതമാവുകയും ഇരു കണ്ണുകളുടെയും കാഴ്ച്ച ശക്തി നഷ്ടമാവുകയും ചെയ്തിരുന്നു. യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയുമാണ് അതിവേഗ കോടതി വിധിച്ചത്. കഹ്കാൻഷ എന്ന മുപ്പതുകാരിയെയാണ് കോടതി ശിക്ഷിച്ചത്. മെയ് 27-നാണ് ചന്ദൗസിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോപാല്‍ ജി കഹ്കാന്‍ഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

2025 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഖാസ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് മുഫസറിന്റെ മുഖത്ത് കഹ്കന്‍ഷ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് കേസ്. മുസാഫര്‍ എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീണ്ടും ആസിഡ് ഒഴിച്ചു. ഈ ആക്രമണത്തില്‍ യുവാവിന്റെ മുഖം പൂര്‍ണ്ണമായും വികൃതമാവുകയും രണ്ട് കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെടുകയുമായിരുന്നു. യുവതിയുടെ വിവാഹേതര ബന്ധം സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് യുവതി കൊലപാതക ശ്രമം നടത്തിയത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...