മധ്യപ്രദേശ് : വിവാഹേതര ബന്ധത്തിനു വിസമ്മതിച്ച യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബർവാനിയിലുള്ള ധാബവാടി ഗ്രാമത്തിൽ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 21കാരനായ പ്രതി ദിനേഷ് ഭിലാലയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് 6 വയസ്സുള്ള തൻ്റെ മകനെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടത്.
കൂലിപ്പണി കഴിഞ്ഞ് തിരികെ വരുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെയും കൊണ്ട് ദിനേഷ് ഭിലാല പാടത്തേക്ക് പോകുന്നത് ചില നാട്ടുകാർ കണ്ടിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് താൻ യുവതിയുടെ മകനെ കൊല്ലുകയായിരുന്നു എന്ന് പ്രതി മൊഴി നൽകിയത്.