ബംഗളൂരു : ബംഗളൂരുവിലെ യശ്വന്ത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി റെയിൽവേ സ്റ്റേഷനിലെ തൂപ്പുകാരൻ റെയിൽവേ പോലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്ന മൃതദേഹം ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് തോന്നുന്നുവെന്ന് കർണാടക റെയിൽവേ പോലീസ് പറഞ്ഞു. യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
ബംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment