സ്‌കൂട്ടർ അപകടം ; കോന്നി മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർമാർക്ക് ഗുരുതരപരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്‌കൂട്ടർ അപകടത്തിൽ പെട്ട് കോന്നി മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർമാർക്ക് ഗുരുതരപരിക്കേറ്റു. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആയ പത്തനംതിട്ട സ്വദേശി ഡോ അഷിത (20), ആലപ്പുഴ സ്വദേശി ഡോ വേണി (26) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തി ഇരുപതേക്കർ ഭാഗത്തേക്ക് തിരിയുന്ന ട്രാൻസ്ഫോർമറിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. കോന്നി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ അഷിതക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡോ അഷിതയെ തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിലേക്കും ഡോ വേണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിനായി കൊണ്ടുപോയി. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തകർന്നിട്ടുണ്ട്. ഇറക്കം ഇറങ്ങുന്നതിനിടെ സ്‌കൂട്ടർ ബ്രെക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...