‘വള ഊരി നല്‍കുന്നത് പോലെ സ്ത്രീകള്‍ അവയവദാനം നടത്തി’ ; ദാരിദ്ര്യം ചൂഷണം ചെയ്ത് അവയവ മാഫിയ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇരകളായെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത്. സാമ്പകത്തികമായി പിന്നോട്ട് നില്‍ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ തൃശൂരില്‍ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും വ്യക്തമായി.

മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. സ്ത്രീകള്‍ വളയൂരി കൊടുക്കുന്ന ലാഘവത്തിലാണ് അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്‍റുമായ സിഎ സാബു പറയുന്നു. അവയവ മാഫിയ ഈ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും സാബു പറയുന്നു. വൃക്കയും കരളുമാണ് ദാനം ചെയ്തിരിക്കുന്നത്. വള ഊരി കൊടുക്കുന്നത് പോലെയാണ് സ്ത്രീകള്‍ അവയവദാനം നടത്തിയത്, എല്ലാം നിര്‍ധനരായ സ്ത്രീകളാണ്, ഇതിലൊരു സ്ത്രീ വൃക്ക വിറ്റുണ്ടാക്കിയ അഞ്ച് ലക്ഷം രൂപ ഇവരുടെ ഭര്‍ത്താവ് ഇവരെ പറ്റിച്ച് കയ്യിലാക്കി, ഈ സ്ത്രീ ഇപ്പോള്‍ വിദേശത്താണ്, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരന്നു, അന്വേഷണം വന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു, വിഷയത്തില്‍ നിയമനടപടിയുമായി പോകാവുന്നിടത്തോളം പോകുമെന്നും സാബുവും ‘സാന്ത്വനം’ ഭാരവാഹികളും അറിയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...