ബംഗളൂരു : മഹാദേവപുര കേന്ദ്രീകരിച്ച് മസാജ് പാർലറിന്റെ മറവിൽ പ്രവർത്തിച്ച പെൺവാണിഭ റാക്കറ്റ് കണ്ടെത്തിയ ബംഗളൂരു പോലീസിലെ സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) വിദേശികളടക്കം 44 യുവതികളെ രക്ഷപെടുത്തി. കേസിൽ മസാജ് പാർലർ നടത്തിപ്പുകാരൻ അനിലിനെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ നിർദേശപ്രകാരം സി.സി.ബിയിലെ വനിത വിങ്ങിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട റെയ്ഡാണ് നടന്നത്. മഹാദേവപുരയിലെ ബഹുനില കെട്ടിടത്തിലായിരുന്നു നിർവാണ ഇന്റർനാഷനൽ സ്പാ എന്ന പേരിൽ പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. തായ്ലൻഡ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഉടമ അനിലിന്റെ ആഡംബര കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























