തിരുവനന്തപുരം : ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷ സാമൂഹ്യ സുരക്ഷ, ലഹരി വിമുക്തനഗരം സുരക്ഷിതനഗരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി മാനവീയം ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തിലാണ് റാലി. മാര്‍ച്ച് 3 വൈകുന്നേരം 4.30 ന് വെള്ളയമ്പലം മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടില്‍ നിന്നുമാണ് പര്യടനം ആരംഭിയ്ക്കുക.
സ്ത്രീകള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്‍ , മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്‍ത്തല്‍, തുല്യ നീതി – അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല്‍ തുടങ്ങിയവയും സന്ദേശമാകുന്ന സ്ത്രീകളുടെ ഇരുചക്ര വാഹനറാലി, നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്ക് മാനവീയം ഫ്രട്ടേണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സ്‌പോട്ട് രജിസ്ട്രേഷനുള്ള അവസരവുമുണ്ട്. വിശദാംശങ്ങള്‍ക്ക് +919048202083, +919497571803 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണം .