ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ഇരുചക്ര വാഹന റാലി തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷ സാമൂഹ്യ സുരക്ഷ, ലഹരി വിമുക്തനഗരം സുരക്ഷിതനഗരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  മാനവീയം  ഫ്രട്ടേണിറ്റിയുടെ  ആഭിമുഖ്യത്തിലാണ് റാലി. മാര്‍ച്ച്‌ 3 വൈകുന്നേരം 4.30 ന് വെള്ളയമ്പലം മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടില്‍ നിന്നുമാണ് പര്യടനം ആരംഭിയ്ക്കുക.

സ്ത്രീകള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്‍ , മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്‍ത്തല്‍, തുല്യ നീതി – അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല്‍ തുടങ്ങിയവയും സന്ദേശമാകുന്ന സ്ത്രീകളുടെ ഇരുചക്ര വാഹനറാലി, നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്ക് മാനവീയം ഫ്രട്ടേണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സ്‌പോട്ട് രജിസ്ട്രേഷനുള്ള അവസരവുമുണ്ട്. വിശദാംശങ്ങള്‍ക്ക് +919048202083, +919497571803 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണം .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...