Sunday, July 6, 2025 6:25 pm

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ വനിതാ ദിനാചരണവും സെമിനാറും നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ വനിതാ ദിനാചരണവും സെമിനാറും നടന്നു.
എല്ലാവരും നല്ല മനുഷ്യരാവുക എന്നതാണ് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടാകുവാനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി “ആരോഗ്യം, കാൻസർ ജാഗ്രത, കാൻസർ-പ്രാരംഭ കണ്ടെത്തൽ” എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഡോ ബിനു ഗോവിന്ദ്, ഡോ മാത്യൂസ് ജോൺ, ഡോ ഭവ്യ ജി എസ്, ശ്രീമതി അന്നമ്മ ജോൺ, ഡോ ഷീബ ഹാഫീസ്, ഡോ നിമ്മി എൻ എസ്, റവ. സി ജോസഫ് എന്നിവർ സംസാരിച്ചു. ഡയറക്ടർ ഡെയ്സി പാപ്പച്ചൻ ഡെപ്യൂട്ടി സ്പീക്കർക്കു ഉപഹാരം നൽകി.

ലൈഫ് ലൈൻ ആശുപത്രി അടൂർ ഗൈനക്കോളജി സൊസൈറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ അടൂർ FOGSI സെക്രട്ടറിയും കൺസൽട്ടൻറ് ഫീറ്റൽ മെഡിസിൻ വിദഗ്ധയുമായ ഡോ. അനുസ്മിത ആൻഡ്രൂസ് ചെയർപേഴ്സൺ ആയിരുന്നു. കൺസൾട്ടന്റ് ഗൈനെക്കോളജിസ്റ്റുമാരായ ഡോ നിർപ്പിൻ ക്ളീറ്റസ്സ്, ഡോ ജെസ്ന ഹസ്സൻ, കൺസൽറ്റന്റ് റേഡിയോളോജിസ്റ് ഡോ അജി രാജൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചർച്ചക്ക് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് ഡോ ശ്രീലക്ഷ്മി ആർ നായർ നേതൃത്വം വഹിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈനിൽ മാർച്ച് എട്ടുമുതൽ ഒരുമാസം ഗർഭാശയമുഖത്തെ (Cervix) കാൻസർ സ്ക്രീനിംഗ് (PAP smear) പൂർണ്ണമായും സൗജന്യമായിരിക്കും. ബ്രെസ്റ് കാൻസർ സ്ക്രീനിംഗ് (മാമ്മോഗ്രാം) 50% ഡിസ്കൗണ്ടിൽ ചെയ്തുകൊണ്ടുക്കുന്നതാണ്. ഗർഭാശയമുഖത്തെ കാൻസർ പ്രതിരോധിക്കാൻ ഒൻപതു മുതൽ 45 വയസ്സുവരെയുള്ളവർക്കായി HPV വാക്സിൻ 40% ഇളവോടെ നൽകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുന്നു ; NCD യുടെ സെക്യൂരിറ്റി ടണ്‍ കണക്കിന്...

0
കൊച്ചി : ഒരിടവേളക്ക് ശേഷം വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്....

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...

ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം റാന്നി വലിയ പാലത്തിന് സമീപം ആരംഭിച്ചു

0
റാന്നി: ബ്ലോക്ക് പഞ്ചായത്തിന്‍റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ നിർമ്മാണം...