സ്ത്രീ ശാക്തീകരണം മറ്റു പാർട്ടിക്കാർ പ്രസംഗിക്കുമ്പോൾ ബിജെപി പ്രാവർത്തികമാക്കി : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മറ്റുപാർട്ടിക്കാർ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോൾ ബിജെപി അത് പ്രാവർത്തികമാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് മാസ കാലമായി നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളിൽ നാല് വനിത ജില്ലാ അദ്ധ്യക്ഷമാരെ തിരഞ്ഞെടുത്തു. 34 വനിതാ മണ്ഡലം പ്രസിഡൻ്റുമാരാണ് പാർട്ടിക്കുള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് ബിജെപി നടപ്പിലാക്കിയത്. ഹിന്ദു പാർട്ടിയെന്ന് വിളിക്കുന്ന ബിജെപി മൂന്ന് ക്രിസ്ത്യൻ നേതാക്കളെ ജില്ലാ പ്രസിഡൻ്റാക്കിയെന്നും തൃശ്ശൂരിൽ നടത്തിയ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 25,400 ബൂത്തുകളിൽ പാർട്ടിക്ക് 18,000 കമ്മിറ്റികൾ നിലവിൽ വന്നു. മിനിമം 50 അംഗങ്ങളുള്ള ബൂത്തുകളിൽ മാത്രമാണ് കമ്മിറ്റി വന്നത്. സിപിഎം കഴിഞ്ഞാൽ ഏറ്റവും അധികം ബൂത്തുകളിൽ പ്രവർത്തനമുള്ള പാർട്ടിയായി ബിജെപി മാറി. 22,000 ബൂത്തുകളിൽ പാർട്ടിക്ക് പ്രവർത്തനമുണ്ട്. 30% ബൂത്തുകളിൽ വനിതകൾക്ക് ചുമതല ലഭിച്ചു. ബൂത്തുകളിലും മണ്ഡലങ്ങളിലും മതന്യൂനപക്ഷങ്ങൾക്ക് വലിയ സ്ഥാനം ലഭിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്ഥലത്തും വലിയ പ്രാതിനിധ്യം ലഭിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 34 മണ്ഡലം പ്രസിഡൻ്റുമാരെ ബിജെപി നിയമിച്ചുവെന്നും ബിജെപിയെ സവർണ പാർട്ടിയെന്ന് വിളിക്കുന്നവർ ഇതൊന്നും കാണുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...