തടി ലോറി ചരിഞ്ഞു ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപെട്ട് എടുത്ത് മാറ്റിയ മണ്ണിൽ തടി ലോറിയുടെ ടയർ പുതഞ്ഞ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം. കോന്നി ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക്‌ പാഴ് തടികൾ കയറ്റി കൊണ്ട് പോയ നാഷണൽ പെർമിറ്റ് ലോറിയുടെ ടയറുകൾ മണ്ണിൽ പുതഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയായിരുന്നു.

മുറിഞ്ഞകല്ല് ഗുരുമന്ദിരത്തിന് സമീപം ആയിരുന്നു സംഭവം. ലോറി ഒരു വശത്തേക്ക് ചരിഞ്ഞത് മൂലം ലോഡ്ഡ് കെട്ടി മുറുക്കിയിരുന്ന വടം പൊട്ടി തടികൾ റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടത്തോടെ വാഹനങ്ങൾ മുറിഞ്ഞകല്ല് അതിരുംങ്കൽ ഇഞ്ചപ്പാറ വഴി തിരിച്ച് വിട്ടു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...