തിരുവനന്തപുരം : കോവിഡ് വ്യാപന ഭീഷണിയെ ചെറുക്കാൻ വ്യവസായ ശാലകളിലും തൊഴിലിടങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസ്. സ്ഥാപനങ്ങളിലെ കന്റീനുകളിൽ ഇരുന്നുള്ള വർത്തമാനംപോലും കോവിഡ് വ്യാപനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നു ഡോക്ടർ പറഞ്ഞു. തൊഴിലിടങ്ങൾ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യതയാണു സൃഷ്ടിക്കുന്നത്. ചെറിയ കടകൾ മുതൽ ആയിരക്കണക്കിനു ആളുകൾ ജോലി ചെയ്യുന്ന വലിയ തൊഴിൽശാലകൾ വരെ ജില്ലയിലുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ഓരോ സ്ഥാപനവും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം– ഡോ. ഏബ്രഹാം വർഗീസ് പറഞ്ഞു.
തൊഴിലിടങ്ങൾ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യത ; ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസ്
RECENT NEWS
Advertisment