പട്ടികവര്‍ഗ മേഖലയില്‍ തുടര്‍ വിദ്യാഭ്യാസം : ശില്പശാല നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികവര്‍ഗ മേഖലയില്‍ സാക്ഷരതാ തുല്യതാ പ്രവര്‍ത്തനത്തിനായി ആരംഭിച്ച മുന്നേറ്റം പദ്ധതിയുടെ ഭാഗമായുള്ള കര്‍മ്മപദ്ധതി ആസൂത്രണ ശില്പശാല സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. റാന്നി അങ്ങാടി, പഴവങ്ങാടി, നാറാണംകുഴി, ചിറ്റാര്‍, സീതത്തോട്, പെരുനാട് ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ ആദ്യഘട്ട പ്രവര്‍ത്തനം നടത്തും. ഈ പ്രദേശങ്ങളില്‍ നിന്ന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 156 പേരെ സാക്ഷരതാ കോഴ്‌സിന് രജിസ്‌ട്രേഷന്‍ നടത്തും. നാലാം തരം തുല്യതാ കോഴ്‌സിലേക്ക് 110 പേരെയും ഏഴാം തരം തുല്യതാ കോഴ്‌സിലേക്ക് 175 പേരെയും പത്താം തരം തുല്യതാ കോഴ്‌സിലേക്ക് 165 പേരെയും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് 170 പേരെയും ബിരുദ കോഴ്‌സിലേക്ക് 120 പേരെയും പദ്ധതിയുടെ ഭാഗമായി രജിസ്‌ട്രേഷന്‍ ചെയ്യും. ചടങ്ങില്‍ മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആശ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍.സിംല മുഖ്യപ്രഭാഷണം നടത്തി. സേവിനിമാരായ രേണുക, ദിവ്യ, അമ്പിളി, ആശ, ജയ, കവിത, രജനി തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന്...

നിർണായക തീരുമാനം ; അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം

0
തിരുവനന്തപുരം : കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാന മാറ്റം വരുന്നു....

കരമന കൂടത്തിൽ കുടുംബത്തിലെ മരണം : ഒൻപത് വർഷത്തിന് ശേഷം ആദ്യ അറസ്റ്റ്

0
തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച...

യുഡിഎഫ് ഭരിക്കുന്ന വളളിക്കുന്ന് പഞ്ചായത്തില്‍ 15 വര്‍ഷത്തോളം ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിട്ട് ബിജെപി...

0
മലപ്പുറം : യുഡിഎഫ് ഭരിക്കുന്ന വളളിക്കുന്ന് പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അനധികൃത...