കോന്നി: ലോക ലഹരിവരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറിന്റെ ‘സ്‌നേഹപൂര്‍വം അമ്മ’ എന്ന കത്ത് വിദ്യാര്‍ത്ഥികളിലേക്കും, രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കുട്ടികളും, അധ്യാപകരും, പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് സ്‌കൂള്‍ കവാടത്തിലും, പൊതുനിരത്തിലും, ഗാന്ധി സ്‌ക്വയറിലും ലഹരിവിരുദ്ധ സന്ദേശമടങ്ങിയ കത്തുകള്‍ വിതരണംചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി ലഹരിവരുദ്ധ പ്രതിജ്ഞ സ്വീകരിച്ചു.
രക്ഷാകര്‍തൃ ശാക്തീകരണത്തിലൂടെ ലഹരിവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായുള്ള കര്‍മ്മപദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. അലിയാര്‍ എരുമേലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ ഒക്ടോപ്പസ് ‘ എന്ന ലഹരിവിരുദ്ധ ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂളിലെ വിമുക്തി ലഹരിവരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. ശ്രീകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ദേവകുമാര്‍, സ്‌കൂള്‍ മാനേജര്‍ എന്‍.മനോജ്, പി.ടി.എ.പ്രസിഡന്റ് മനോജ് പുളിവേലില്‍, മാതൃസമിതി പ്രസിഡന്റ് ഷിനി ഇ.ടി., വിമുക്തി ക്ലബ് കണ്‍വീനര്‍ സന്ധ്യ പി., മാനേജ്‌മെന്റ് പ്രതിനിധി എസ്.സന്തോഷ് കുമാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ രാജലക്ഷ്മി കെ.ആര്‍., അധ്യാപകരായ സുരേഷ് കുമാര്‍ ആര്‍., പ്രമോദ് കുമാര്‍, വിജയകുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അശ്വിന്‍ വിജയ്, ഡെയ്സണ്‍ ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.