കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം

For full experience, Download our mobile application:
Get it on Google Play

കോന്നി: ലോക ലഹരിവരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറിന്റെ ‘സ്‌നേഹപൂര്‍വം അമ്മ’ എന്ന കത്ത് വിദ്യാര്‍ത്ഥികളിലേക്കും, രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കുട്ടികളും, അധ്യാപകരും, പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് സ്‌കൂള്‍ കവാടത്തിലും, പൊതുനിരത്തിലും, ഗാന്ധി സ്‌ക്വയറിലും ലഹരിവിരുദ്ധ സന്ദേശമടങ്ങിയ കത്തുകള്‍ വിതരണംചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി ലഹരിവരുദ്ധ പ്രതിജ്ഞ സ്വീകരിച്ചു.

രക്ഷാകര്‍തൃ ശാക്തീകരണത്തിലൂടെ ലഹരിവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായുള്ള കര്‍മ്മപദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. അലിയാര്‍ എരുമേലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ ഒക്ടോപ്പസ് ‘ എന്ന ലഹരിവിരുദ്ധ ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂളിലെ വിമുക്തി ലഹരിവരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. ശ്രീകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ദേവകുമാര്‍, സ്‌കൂള്‍ മാനേജര്‍ എന്‍.മനോജ്, പി.ടി.എ.പ്രസിഡന്റ് മനോജ് പുളിവേലില്‍, മാതൃസമിതി പ്രസിഡന്റ് ഷിനി ഇ.ടി., വിമുക്തി ക്ലബ് കണ്‍വീനര്‍ സന്ധ്യ പി., മാനേജ്‌മെന്റ് പ്രതിനിധി എസ്.സന്തോഷ് കുമാര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ രാജലക്ഷ്മി കെ.ആര്‍., അധ്യാപകരായ സുരേഷ് കുമാര്‍ ആര്‍., പ്രമോദ് കുമാര്‍, വിജയകുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ അശ്വിന്‍ വിജയ്, ഡെയ്സണ്‍ ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...