കൊച്ചി: മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിങ് ആന്റ് ഫിസിക്ക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്പ്യന്‍മാരായി. തമിഴ്നാട്ടില്‍ നിന്നുള്ള ശരവണ്‍ മണി മിസ്റ്റര്‍ യുനിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള സുരേഷ് കുമാര്‍, പീറ്റര്‍ ജോസഫ് എന്നീ താരങ്ങള്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി. വനിതാ വിഭാഗത്തില്‍ വിയറ്റ്നാം ആണ് ചാമ്പ്യന്‍മാര്‍. ഇന്ത്യന്‍ ടീം മാനേജര്‍ ലെസ്ലി ജോണ്‍ പീറ്റര്‍ ഇന്ത്യയ്ക്കു വേണ്ടി ടീം ചാമ്പ്യന്‍ഷിപ്പ് കിരീടം ഏറ്റുവാങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ 38 പുരുഷ അത്ലീറ്റുകളും ഒമ്പത് വനിതാ അത്ലീറ്റുകളുമാണ് ഉള്‍പ്പെട്ടിരുന്നത്. താരങ്ങളും ഒഫീഷ്യലുകളുമുള്‍പ്പെടെ നാലു മലയാളികളും ടീമിലുണ്ടായിരുന്നു. എട്ട് സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യന്‍ ടീം ആകെ 23 മെഡലുകള്‍ സ്വന്തമാക്കി. ബോഡി ബില്‍ഡിങ്, ഫിസിക്ക് സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലായി 51 ഇനം മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുണ്ടായിരുന്നത്. നവംബര്‍ അഞ്ച് മുതല്‍ 11 വരെ മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1