ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി കവിഞ്ഞു. മരണസംഖ്യ 35.37 ലക്ഷമായി ഉയര്‍ന്നു.
യു എസില്‍ മൂന്ന് കോടി നാൽപത് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.71 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.7 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.22 ലക്ഷമായി.