ശ്രീകാര്യത്ത് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീകാര്യത്ത് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ . ശ്രീകാര്യം പാങ്ങപ്പാറയില്‍ വാടക വീട്ടിലാണ് മൃതശരീരങ്ങള്‍  കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ്‌ സുനിലാണ് സുഹൃത്തിനെ വിളിച്ച്‌ തന്റെ ഭാര്യ റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിച്ചത്. ഈ വിവരം സുഹൃത്ത് ശ്രീകാര്യം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയപ്പോഴേയ്ക്കും രണ്ടു പേരെയും തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത് .

ഉടൻതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. മൂന്ന് ദിവസം മുമ്പ് യുവതി സോഷ്യല്‍ മീഡിയയില്‍ വഴിയേ കാണാം എന്ന് പോസ്റ്റ് ഇട്ടിരുന്നു

‘പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം’- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍  എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...