ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2.74 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 38.88 ലക്ഷം പേര്‍ മരിച്ചു. പതിനാറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 78,190 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 2,88,44,199 ആയി. ഇതുവരെ രാജ്യത്ത് 2,99,35,221 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 7,02,887 സജീവ കേസുകളാണുള്ളത്.