ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 39.71 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 48 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസകരമായി തീര്‍ന്നിരിക്കുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 30,453,937 ആയി.