കൈക്കൂലി വാങ്ങി കൊല്ലം, പത്തനംതിട്ട റോഡുകളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കി ; കേന്ദ്ര ഉദ്യോഗസ്ഥന് കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എന്‍ജിനീയറും ലക്ക്നൗ സ്വദേശിയുമായ ശൈലേന്ദ്ര കുമാറിനെ നാല് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിയ്ക്കണം.

പ്രധാന്‍ മന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച്‌ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ദേശീയ റോഡ് വികസന അതോറിട്ടി ചുമതലപ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍ ആയിരുന്നു ശൈലേന്ദ്ര കുമാര്‍. റോഡ് പരിശോധനയ്‌ക്കെത്തിയ ഇയാള്‍ കോണ്‍ട്രാക്ടര്‍മാരുടെ ഇംഗിതത്തിന് വഴങ്ങി ആഡംബര ഹോട്ടലില്‍ താമസിച്ച്‌ ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്. ഇതിന്റെ സകല ചെലവുകളും കോണ്‍ട്രാക്ടര്‍മാരെകൊണ്ടാണ് നടത്തിയത്. സി ബി.ഐ നടത്തിയ റെയ്ഡില്‍ ഇയാളുടെ മുറിയില്‍ നിന്ന് 165500 രൂപ പിടിച്ചെടുത്തിരുന്നു. സി.ബി.ഐ യ്ക്ക വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.നവാസ് ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...