തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ്‌ കടത്ത് ; നാലു തവണകളായി 25 ലക്ഷം അരുണ്‍ കുമാറിന് നല്‍കി – ഡ്രൈവറുടെ മൊഴി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റിന്റെ അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. 20000 ലിറ്റര്‍ സ്പിരിറ്റില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത്. ഫാക്ടറിയില്‍ എത്തിച്ച ടാങ്കില്‍ നിന്നും പത്ത് ലക്ഷം രൂപയും കണ്ടെത്തി.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ നിന്നും നേരത്തേയും നിരവധി തവണ സ്പിരിറ്റ് മോഷ്ടിച്ചതായി കണ്ടെത്തി. നാല് തവണയായി പ്രതി അരുണ്‍കുമാറിന് 25 ലക്ഷം രൂപ കൈമാറിയെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതോടെയാണ് മുമ്പും തട്ടിപ്പ് നടന്നകാര്യം വ്യക്തമായത്. എന്നാല്‍ അരുണ്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല.

മധ്യപ്രദേശിലെ അസോസിയേറ്റഡ് ആല്‍ക്കഹോള്‍ ആന്‍ഡ് ബ്രൂവറീസ് ലിമിറ്റഡ് ബര്‍വാഹ എന്ന കമ്പിനിയില്‍ നിന്നായിരുന്നു ലോഡ് എത്തിയത്. കേരളത്തില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന വിലകുറഞ്ഞ് റം ആയ ‘ജവാന്‍’ എന്ന ബ്രാന്റുല്‍പ്പാദിപ്പിക്കുന്നത് ഇവിടെയാണ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...