ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പതിനെട്ട് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 28.65 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെപ്പേര്‍ ചികിത്സയിലുണ്ട്.
അമേരിക്കയില്‍ മൂന്ന് കോടി പതിനാല് ലക്ഷം രോഗബാധിതരുണ്ട്. 5.68 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.31 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 93,249 പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം കടന്നു. 513 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.65 ലക്ഷമായി ഉയര്‍ന്നു.