കള്ളവോട്ടിനു ശ്രമിച്ചാല്‍ പിടിവീഴും ; ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 171 ഉ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് ഒരു വര്‍ഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടും.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കുന്നതിന്, ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാരുടെ പട്ടിക എ.എസ്.ഡി ലിസ്റ്റായി തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ബിഎല്‍ഒമാര്‍ ഫീല്‍ഡ് പരിശോധന നടത്തി സമര്‍പ്പിച്ചിട്ടുള്ള എഎസ്ഡി ലിസ്റ്റും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സാമഗ്രികളോടൊപ്പം വിതരണം ചെയ്യും.

ഇത്തരത്തിലുള്ള എഎസ്ഡി ലിസ്റ്റില്‍പ്പെട്ടവരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും രേഖാമൂലം നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍പ്പെട്ടവര്‍ വോട്ട് ചെയ്യാന്‍ എത്തുമ്പോള്‍ വോട്ടര്‍മാരുടെ ഒപ്പും, വിരലടയാളവും, സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടതും ഇത് സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ പ്രസ്തുത വോട്ടര്‍മാരെ വിവരങ്ങള്‍ മുഖദാവില്‍ ധരിപ്പിക്കണം. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ഉള്ള ബൂത്തുകളില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങള്‍ നടന്നെന്ന് ഉറപ്പുവരുത്തണം.

ഇതിനൊപ്പം ഒബ്‌സര്‍വര്‍മാര്‍ക്ക് പ്രത്യേകമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് പേരുള്ള വോട്ടര്‍മാര്‍ വോട്ടുള്ള ബൂത്തുകളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ (ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന 11 ഇനത്തില്‍പ്പെട്ടവ) ഹാജരാക്കണം.
ഇത്തരത്തില്‍ ഇരട്ടിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്തിച്ചേര്‍ന്നാല്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പ്രസ്തുത വോട്ടറുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് വോട്ടറെ ഉറപ്പുവരുത്തുന്നതും പ്രസ്തുത വോട്ടറില്‍ നിന്ന് നിശ്ചിത ഫോറത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങുന്നതും, കൂടാതെ പ്രസ്തുത വോട്ടറുടെ കൈ അടയാളം പതിപ്പിക്കുകയും, വോട്ടറുടെ ഫോട്ടോ എടുത്ത് പ്രിസൈഡിംഗ് ഓഫീസര്‍ സൂക്ഷിക്കുന്നതുമാണ്. വോട്ടറുടെ കൈയില്‍ രേഖപ്പെടുത്തിയിട്ടുള്ള മഷി അടയാളം ഉണങ്ങി എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളു. ഇരട്ടവോട്ട് തടയുന്നതിലേക്ക് ജില്ലയില്‍ വിപുലവും കുറ്റമറ്റതുമായ ക്രമീകരണം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...